Movies
ചെറിയൊരു ഇടവേളയ്ക്ക് ശേഷം ബിജു മേനോൻ കുടുംബപ്രേക്ഷകർക്ക് മുന്നിലേക്ക് നായകനായി എത്തുന്ന പുതിയ ചിത്രം അവറാച്ചൻ ആൻഡ് സൺസ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ ഓരോ മണിക്കൂറിലും ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംനേടിയ ചിത്രം, കേരളത്തിലെ തിയേറ്ററുകളിൽ ഫാസ്റ്റ് ഫില്ലിംഗ്, ഹൗസ് ഫുൾ ഷോകളോടെയാണ് കുതിക്കുന്നത്.
പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കുടുംബചിത്രമായാണ് അവറാച്ചൻ ആൻഡ് സൺസ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. നർമ മുഹൂർത്തങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഒരു ഫാമിലി ഡ്രാമയാണിത്.
നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് അവതരിപ്പിക്കുന്നത്. ബിജു മേനോനൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അവറാച്ചൻ ആൻഡ് സൺസിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. സഹ നിർമാണം: ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഡി ഓ പി: സജിത് പുരുഷൻ, എഡിറ്റർ: ആകാശ് ജോസഫ് വർഗീസ്, സംഗീതസംവിധാനം: സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ : അഖിൽ യെശോധരൻ, ആർട്ട് ഡയറക്ടർ: അജി കുറ്റിയാനി, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ : ശങ്കരൻ എ.എസ്., കെ.സി. സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ് : വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ജിബിൻ ജോൺ, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ : ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, സ്റ്റിൽസ് : ബിജിത് ധർമടം, മാർക്കറ്റിംഗ് : സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അഡ്വെർടൈസിംഗ് : ബ്രിംഗ് ഫോർത്ത്, വി എഫ് എക്സ് : പ്രോമിസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്, പിആർഓ : പ്രതീഷ് ശേഖർ.
Movies
സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായെത്തിയ ക്രൈം ത്രില്ലർ ചിത്രം ആരം തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു. റിലീസ് ദിവസങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചിരുന്നെങ്കിലും കുടുംബപ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തിയതോടെ ചിത്രത്തിന് മികച്ച വേഡ് ഓഫ് മൗത്ത് ലഭിക്കുകയും രണ്ടാം വാരത്തിലും ബോക്സ് ഓഫിസിൽ മുന്നേറാൻ സാധിക്കുകയും ചെയ്തു.
ഒരു മരണവും അതിനെത്തുടർന്നുള്ള അന്വേഷണവും കഥയിൽ വരുന്ന അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. പൊലിസ് ഉദ്യോഗസ്ഥനായുള്ള സൈജു കുറുപ്പിന്റെ പ്രകടനവും ഒപ്പം അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ പ്രകടനങ്ങളും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കിയത് കിനാവള്ളി എന്ന ചിത്രത്തിന്റെ രചന നിർവഹിച്ച വിഷ്ണു രാമചന്ദ്രനാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദർ, എഡിറ്റിംഗ് വി. സാജൻ, സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണൻ എന്നിവരാണ് നിർവഹിച്ചത്.
Movies
ഫഹദ് ഫാസിൽ നായകനായെത്തുന്ന പുതിയ ഫാന്റസി ഫാമിലി എന്റർടെയ്നർ 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ഇന്ന് തിയേറ്ററുകളിലേക്ക്. നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.
'ബാഹുബലി' ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമാതാക്കളായ ആർക്ക മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിൽ ഭാവന സ്റ്റുഡിയോസിന്റെ ഭാവന റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
പതിവ് അഭിനയശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ബാലതാരമായ സാറയുടെ പ്രകടനം. നേരത്തെ പുറത്തിറങ്ങിയ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
കാലഭൈരവ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഡെവലപ്മെന്റെ് നിർവഹിച്ചിരിക്കുന്നത് എസ്. എസ്. കാഞ്ചിയാണ്. ഹംസ അലിയാണ് കോ-റൈറ്റർ. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു. സുധൻ കൊറിയോഗ്രഫിയും രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിർവഹിക്കുന്നു. എസ്.എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും, ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും, രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറായും, ഡി. യോഗാനന്ദ് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകളിൽ പോപ്കോണും കുപ്പിവെള്ളവും ഉൾപെടെ അമിതവിലയ്ക്കു വിൽക്കുന്നുവെന്ന പരാതിയിൽ ഇടപെടാൻ സർക്കാരിനു പരിമിതിയുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണിതെന്നും മന്ത്രി പറഞ്ഞു.
പായ്ക്കറ്റിൽ ഇടാതെയാണു നിലവിൽ പോപ്കോൺ വിൽക്കുന്നത്. പായ്ക്കറ്റിലാണെങ്കിൽ അതിന്റെ തൂക്കവും എംആർപിയും പരിശോധിക്കാൻ കഴിയും. വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതിൽ പറഞ്ഞിരിക്കുന്ന വിലയിലാണോ വിൽക്കുന്നതെന്നുമാണു ഇപ്പോൾ വകുപ്പ് പരിശോധിക്കുന്നത്.
അതിൽ കൂടിയ വിലയ്ക്കു വിറ്റാൽ നടപടി സ്വീകരിക്കും. പായ്ക്ക് ചെയ്ത ഉൽപന്നങ്ങളുടെ പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്ന എംആർപി നിരക്കും അളവും പരിശോധിക്കുകയും അതു പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നത് അതീവഗൗരവമുള്ള കാര്യമാണ്. പുറത്തുനിന്നുള്ള വെള്ളം തിയറ്ററുകളിൽ അനുവദിക്കാത്തത് ഉപഭോക്താക്കളുടെ അവകാശം ഹനിക്കുന്നതും ഒപ്പം മനുഷ്യാവകാശ ലംഘനവുമാണ്.
വീട്ടിൽനിന്നു കൊണ്ടുവരുന്ന വെള്ളം കുടിക്കേണ്ട തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഉണ്ടാകും. അവർക്കുൾപ്പെടെ വെള്ളം കൊണ്ടുവരുന്നത് അനുവദിക്കാതിരിക്കുന്നത് ശരിയല്ല. അത് അനുവദിക്കുകയും കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നത് ഒഴിവാക്കുകയും വേണം. പരീക്ഷാഹാളുകളിലും വിമാനത്താവളത്തിലും വരെ കുടിവെള്ളം അനുവദിക്കുന്നുണ്ടെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
Movies
സിനിമാ തിയറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയ്ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയറ്ററുകളിൽ 250 രൂപയാണ് ഈടാക്കുന്നതെ ന്നും തിയറ്ററിൽ കയറി ഒരു ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്ഥയാണെന്നും മേയർ പറഞ്ഞു.
വില നിശ്ചയിക്കുന്നത് കോർപ്പറേഷന്റെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെങ്കിലും രാഷ്ട്രീയ പ്രവർത്തകർ എന്ന നിലയിൽ ഇത്തരം ജനകീയ വിഷയങ്ങളിൽ കൃത്യമായ നിലപാട് ഉന്നയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിയറ്ററുകളിലെ അമിതവില നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ലീഗൽ മെട്രോളജി വകുപ്പ് ഇത്തരം വിഷയങ്ങളിൽ ശക്തമായി ഇടപെടണമെന്നും വി.വി. രാജേഷ് ആവശ്യപ്പെട്ടു.
‘‘തിയറ്ററുകളിൽ ആഹാര സാധനങ്ങൾക്ക് വാങ്ങുന്ന വില വളരെ കൂടുതലാണ്. പുറത്ത് 25- 30 രൂപയ്ക്ക് കിട്ടുന്ന പോപ്കോണിന് തിയറ്ററിൽ 250- 300 രൂപയാണ്. തിയറ്ററിനകത്ത് അത് കയറിയാൽ അത്ഭുത ലോകത്ത് എത്തിയ പോലെയാണ്.
ചായ വാങ്ങിക്കാൻ ലോണെടുത്ത് പോകേണ്ട അവസ്ഥയാണ്. കൊച്ചുകുട്ടികളുമായി പോവുമ്പോൾ, പോപ്കോൺ ഒക്കെ വാങ്ങിക്കണമെങ്കിൽ ആയിരം രൂപയെങ്കിലും ഇല്ലാതെ പോവാൻ കഴിയില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. അത് ആരോഗ്യകരമായ കാര്യമല്ല.
വില നിശ്ചയിക്കുന്നത് ഞങ്ങളുടെ പരിധിയിൽ അല്ല. പക്ഷേ നിയന്ത്രണം വേണം. ശ്രദ്ധയിൽപ്പെടുത്തേണ്ട സ്ഥലത്ത് അത് ചെയ്യും. ലീഗൽ മെട്രോളജിയൊക്കെ അതിൽ ഇടപെടണം.
പുറത്തുനിന്ന് ചായ കുടിക്കാൻ പത്ത് രൂപയെ ആകുകയുള്ളൂ. എന്നാൽ അതിനകത്ത് കയറിയാൽ ആ ചായയ്ക്ക് 200 രൂപ. മാത്രമല്ല പുറത്തുനിന്നുള്ള സാധനങ്ങൾകൊണ്ട് കയറാനും സമ്മതിക്കില്ല.
അങ്ങനെയൊന്നും ജനാധിപത്യ സംവിധാനത്തിൽ ഒരു സിസ്റ്റത്തിനു പ്രവർത്തിക്കാൻ സാധിക്കില്ല. ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണം, അല്ലെങ്കിൽ തിരുത്തണം. കൊള്ളയടിക്കുന്ന സമീപനത്തോട് വിയോജിപ്പുണ്ട്.’’വി.വി. രാജേഷിന്റെ വാക്കുകൾ.
Kerala
കൊച്ചി: ദ കേരള സ്റ്റോറി 2 സിനിമ പ്രദർശിപ്പിക്കുന്ന എറണാകുളം ഷേണായീസ് തിയറ്ററിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധം കേരള ജനതയെ അപമാനിക്കുന്നതും വസ്തുതാ വിരുദ്ധവുമായ ദ കേരള സ്റ്റോറി 2 പ്രദര്ശനം അനുവദിക്കില്ല എന്നെഴുതിയ ബാനറുമായാണ് പ്രവർത്തകർ എത്തിയത്.
തിയറ്ററില് പോലീസുകാരും പ്രതിഷേധക്കാരും തമ്മില് വാക്കേറ്റമുണ്ടായി. അതേസമയം കേരള സ്റ്റോറി 2 കാണാന് കൊച്ചിയിലെ തിയറ്ററുകളിൽ കാര്യമായി ആളെത്തിയില്ല.
District News
ഇരിങ്ങാലക്കുട: 0480 കലാ സാംസ്കാരിക സംഘടനയുടെ ഐ ഇന്റര് നാഷണല് തിയറ്റര് ഫെസ്റ്റിവല് ടൗണ്ഹാളില് മന്ത്രി ആര്. ബിന്ദു ഉദ്ഘാടനംചെയ്തു. പ്രഫ.വി.കെ. ലക്ഷ്മണന് നായർ അധ്യക്ഷതവഹിച്ചു.
സത്യന് അന്തിക്കാട്, പ്രിയനന്ദനന്, ജൂണിയര് ഇന്നസെന്റ്, സോണിയ ഗിരി, റഷീദ് കാറളം എന്നിവര് സംസാരിച്ചു. വൈഗ കെ.സജീവ്, അജിത് നാരായണന് എന്നിവരെ ആദരിച്ചു. യു. പ്രദീപ് മേനോന് സ്വാഗതവും എ.എന്. രാജന് നന്ദിയും പറഞ്ഞു. ആദ്യദിനത്തില് മൂകനര്ത്തകന്, മാടന് മോക്ഷം എന്നീ നാടകങ്ങള് അവതരിപ്പിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന്റെ(കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള് പ്രചരിക്കുന്നു.
തീയറ്ററുകളില് സിനിമ കാണാനെത്തിയ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല വെബ്സൈറ്റുകളിലും ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയില്പ്പെട്ടതോടെ കെഎസ്എഫ്സിയുടെ പരാതിയില് സൈബര് സെല് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയറ്ററുകളില്നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളത്. ഇതിനൊപ്പം ടെലിഗ്രാം ചാനലുകളിലൂടെയും ഇത്തരം ദൃശ്യങ്ങള് പ്രചരിക്കുന്നുണ്ട്.
പണംനല്കി വാങ്ങാവുന്ന രീതിയിലാണ് വീഡിയോകള് സൈറ്റുകളിലുള്ളത്. 2023 മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇത്തരത്തില് ചോര്ന്നിട്ടുള്ളത്. എന്നാല്, ഏതാനും മാസങ്ങള്ക്ക് മുന്പാണ് സിസിടിവി വീഡിയോകള് അശ്ലീല സൈറ്റുകളിലടക്കം ലഭ്യമായിത്തുടങ്ങിയതെന്നാണ് വിവരം.
പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളില് തീയറ്ററിന്റെ പേരും സ്ക്രീന് നമ്പരും തീയതിയും സമയവുമെല്ലാം വ്യക്തമായി കാണുന്നുണ്ട്. സംഭവത്തില് ചലച്ചിത്ര വികസന കോര്പ്പറേഷനും സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.
National
പനാജി: സ്വതന്ത്ര സിനിമകൾക്ക് തിയറ്ററുകളിൽ ഇടംലഭിക്കുന്നില്ലെന്ന് നടൻ കമൽഹാസൻ.
ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ തന്റെ സിനിമ ‘അമര’ന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് എത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
സ്വതന്ത്ര സിനിമ സ്വതന്ത്രമാണ്, വാണിജ്യസിനിമയുടെ ഇടത്തിലേക്ക് അതിനെ കൊണ്ടുവരരുത്- അദ്ദേഹം പറഞ്ഞു.
കമൽഹാസനോടൊപ്പം ചിത്രത്തിലെ പ്രധാന താരങ്ങളായ ശിവകാർത്തികേയനും സായ് പല്ലവിയുമുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: ഇടുക്കി ആർച്ച് ഡാമിനോടു ചേർന്ന് രണ്ടേക്കർ ഭൂമി തിയറ്റർ സമുച്ചയം നിർമിക്കാൻ കെഎസ്എഫ്ഡിസിക്ക് പാട്ടത്തിന് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രതിവർഷം ഭൂമി ആർ ഒന്നിന് 100 രൂപ നിരക്കിലാണ് 10 വർഷത്തേക്കു പാട്ടത്തിനു നൽകുക.